കോഴിക്കോട്: സംസ്ഥാനത്ത് മദ്യത്തേക്കാള്‍ ഭീകരമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മുന്‍ സര്‍ക്കാരിന്റെ മദ്യ നയം മൂലം മദ്യത്തിന്റെ ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. മദ്യശാലയ്ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
പരിഷ്കൃത നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മദ്യത്തിനായി പ്രത്യേക കൗണ്ടര്‍ പോലുമുണ്ട്. യുഡിഎഫിന്റെ മദ്യനയത്തിന് പ്രായോഗികതയില്ലായെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ടി.പി. രാമകൃഷ്ണന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തല പറയുന്നത് പ്രതിപക്ഷത്തിന്റെ അഭിപ്രായമാണോ സ്വന്തം അഭിപ്രായമാണോ എന്നു വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മദ്യനയം തിരുത്താനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തെ കെപിസിസി ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല ഇതിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ പുനരാലോചന വേണമോ എന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post