കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. മദ്യശാലകള്‍ പൂട്ടുന്നതല്ല സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും 10 ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടുക എന്ന മുന്‍ സര്‍ക്കാറിന്റെ മദ്യനയം മാറും. ഇനി നിലവിലുള്ള ഔട്ട്ലെറ്റുകള് ഒന്നു തന്നെ അടച്ചുപൂട്ടേണ്ടതില്ലെന്ന് ഇടത് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ ഒക്ടോബര്‍ രണ്ടിന് മുമ്പു തന്നെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യനയം മാറ്റുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ദേശീയപാതയോരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുക. ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് നിലവിലെ മദ്യനയത്തിലെ നിര്‍ദേശത്തില്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നും രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ഒക്ടോബര്‍ രണ്ടാം തിയ്യതിയും 10 ശതമാനം ബിവറേജ്കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടുമെന്നായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ ഈ മദ്യനയം തുടര്‍ന്നാല്‍ 306 ഔട്ട് ലെറ്റുകള്‍ ഒക്ടോബര്‍ രണ്ടിന് പൂട്ടേണ്ടിവരും. ഇത് പ്രകാരം 2014 ഒക്ടോബര്‍ വരെ 78 ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയിരുന്നു.
Discussion about this post