ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പരിഷ്കരണം പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡിസംബര്‍ വരെ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണം. സാധാരണക്കാരുടെ ദുരിതം തീര്‍ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിയെ കാണാനുള്ള മമതാ ബാനര്‍ജിയുടെ തീരുമാനത്തിനൊപ്പം സിപിഐഎം ഇല്ലെന്നും യെച്ചൂരി വ്യക്തമാക്കി.
Discussion about this post