ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലളവിനുള്ളില്‍ മൂന്ന് ലക്ഷം കോടിയുടെ നോട്ടുകള്‍ തിരികെ എത്തില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
9.85 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമേ തിരിയെത്തൂ എന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പണം വിതരണം ചെയ്യുന്നതിനാല്‍ സമ്പദ് വ്യവസ്ഥയിലേക്ക് ധാരാളം പണം എത്തുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.14.6 ലക്ഷം കോടി രൂപയുടെ 500,1000 നോട്ടുകളാണ് കഴിഞ്ഞ നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിന്റെ 10 ശതമാനം തിരികെ എത്താതിരിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇത്രയും പണം തിരികെ വരാതിരിക്കുന്നത് റിസര്‍വ് ബാങ്കിന്റെ ബാധ്യത കുറയ്ക്കുന്നതിനു കാരണമാകുമെന്നും സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.
Discussion about this post