തിരുവനന്തപുരം: അഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്ശയിന്മേല് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് കോടതിയുടെ വിമര്‍ശനമുള്ളത്.
Discussion about this post