‘മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം’, വൈദികനെ പരിഹസിച്ച് ജോയ് മാത്യു

Published by
Brave India Desk


കൊച്ചി: കണ്ണൂര്‍ പേരാവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി പീഡനത്തിരയായി പ്രസവിച്ച സംഭവത്തില്‍ വൈദികനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ തന്നെ പോലുള്ള ക്രിസ്ത്യാനികള്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാമെന്ന് ‘സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍’ എന്ന തലക്കെട്ടില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ് മാത്യൂ പറഞ്ഞു.

വികാരം എന്നു പറയുമ്പോള്‍ത്തന്നെ അയാള്‍ക്ക് എല്ലാ വികാരങ്ങളും ഉണ്ടെന്ന് മനസിലാക്കാം. ലൗകിക ജീവിത്തിന്റെ പ്രലോഭനങ്ങളുമായി പിശാച് പല രൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പിശാച് കാമം കുത്തിവയ്ക്കുന്‌പോള്‍ വികാരമുള്ളവര്‍ പെട്ടുപോകുമെന്നും ജോയ് മാത്യു പറയുന്നു. ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലെ പോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം. അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട്, വിവാഹിതനായി കുടുംബത്തിനൊപ്പം കഴിയുന്നരെ ഈ ജോലിക്ക് വയ്ക്കണം. ഇനി ഇതൊന്നുമല്ലെങ്കില്‍ വികാരിമാരെ നിര്‍ബന്ധമായും വന്ധ്യം കരിക്കണമെന്നും ജോയ് മാത്യൂ പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍

വികാരി എന്നു പറയുംബോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന് ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുംബോള്‍ ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണു ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം

[fb_pe url=”https://www.facebook.com/JoyMathew4u/posts/721623294663846″ bottom=”30″]

Share
Leave a Comment

Recent News