” തന്റെ അറിവില്വരുന്ന രഹസ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയംകൂടിയാണിത്. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണോ വേണ്ടയോ എന്നത് മന്ത്രി ഐസക് തീരുമാനിക്കേണ്ട കാര്യമാണ്. രാജിമോഹം നടപ്പില്ല എന്ന് അദ്ദേഹം പരിഹസിച്ചുകണ്ടു. അങ്ങനെ ചെയ്യാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി, എ.കെ. ആന്റണി തുടങ്ങിയവരെപ്പോലെ ഒരു ബൂര്‍ഷ്വാ മന്ത്രിയല്ലല്ലോ ഐസക്. മന്ത്രി തോമസ് ഐസക് മാതൃക കാട്ടിയില്ല എന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തര കാര്യാലോചന നടത്തി പാര്‍ട്ടി പരോക്ഷമായി പരസ്യപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹം വീരസ്യം പറഞ്ഞതും.”
-അപ്പുകുട്ടന്‍ വള്ളിക്കുന്ന് ബ്ലോഗിലെ ലേഖനത്തില്‍
ബജറ്റ് ചോര്‍ന്നിട്ടില്ല എന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദം സത്യസന്ധമല്ലെന്ന് പ്രമുഖ മാധ്യമനിരൂപകനും, ഇടത് പക്ഷ ചിന്തകനുമായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. ചോര്‍ത്തല്‍ ഒരു തെക്കന്‍ വീരഗാഥ എന്ന പേരില്‍ തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് അപ്പുകുട്ടന്‍ വള്ളിക്കുന്നിന്റെ വിമര്‍ശനം.
ബജറ്റ് ചോര്‍ച്ചയെ സംബന്ധിച്ചുള്ള നിയമസഭ ചരിത്രത്തിലെ മുന്‍കാല സംഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഇതിനര്‍ത്ഥം ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭയില്‍ എത്തുന്നതിനുമുമ്പ് മറ്റാര്‍ക്കെങ്കിലും കൈമാറുന്നത് തെറ്റും കുറ്റവുമാണെന്നാണ്. ബജറ്റ് പ്രസംഗം സ്പീക്കര്‍ക്കും അംഗങ്ങള്‍ക്കും വിതരണം ചെയ്തശേഷമാണ് ധനമന്ത്രി പ്രസംഗം വായിച്ചുതുടങ്ങുക. അതിനുശേഷം ബജറ്റ് രേഖകള്‍ സഭയില്‍ വെക്കുന്നതോടെയാണ് ബജറ്റ് അവതരണവും അതിന്റെ രഹസ്യാത്മകതയും പൂര്‍ത്തിയാകുന്നത്. ബജറ്റ് സഭയുടേതാകുന്നതോടെ അതിന്റെ കസ്റ്റോഡിയന്‍ സ്പീക്കറാകുന്നു. സ്പീക്കറുടെ അംഗീകാരത്തോടുകൂടിയാണ് ബജറ്റ് പ്രസംഗവും അനുബന്ധരേഖകളും മാധ്യമങ്ങള്‍ക്കുള്ള സംക്ഷിപ്ത വിവരകുറിപ്പും പരസ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്.
ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പുതന്നെ ഇത്തവണ ബജറ്റിന്റെ സംക്ഷിപ്തരൂപം പുറത്തു പരസ്യമായി എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.-അദ്ദേഹം എഴുതുന്നു.
”ധനമന്ത്രിയുടെതന്നെ ഓഫീസില്‍നിന്നാണ് അത് സംഭവിച്ചത് എന്നതാണ് ഗുരുതരമായ വീഴ്ച. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്ന് ധനമന്ത്രി തോമസ് ഐസക്കിന് സമ്മതിക്കേണ്ടിവന്നതുതന്നെ അതുകൊണ്ടാണ്. ബജറ്റ് രേഖകളൊന്നും പുറത്തായിട്ടില്ലെന്ന ധനമന്ത്രിയുടെ വാദത്തെ ഇത് പരിഹാസ്യമാക്കുന്നു. ധനമന്ത്രിയുടെ പ്രസംഗം നിയമസഭാ രേഖകളില്‍ വരുന്നതിനുമുമ്പ്, സ്പീക്കറും മുഖ്യമന്ത്രിയും സഭാംഗങ്ങളും കേട്ടു മനസിലാക്കുംമുമ്പ് അത് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ധനമന്ത്രി ഏറ്റെടുക്കാന്‍ അതുകൊണ്ടുതന്നെ ബാധ്യസ്ഥനാണ്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കണമെന്ന ജസ്റ്റിസ് എം.സി ഛഗ്ല കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് നെഹ്റു ഗവണ്മെന്റില്നിന്ന് ധനമന്ത്രി ടി.ടി കൃഷ്ണമാചാരി രാജിവെച്ചതാണ് ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ കീഴ് വഴക്കം.”
അപ്പുകുട്ടന്‍ വള്ളിക്കുന്ന് ലേഖനത്തില്‍
തോമസ് ഐസക് സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നുവെന്നും രാജിക്കാര്യം അദ്ദേഹത്തിന് തീരുമാനിക്കാമെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന് പറയുന്നു.തന്റെ അറിവില്വരുന്ന രഹസ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയംകൂടിയാണിത്. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണോ വേണ്ടയോ എന്നത് മന്ത്രി ഐസക് തീരുമാനിക്കേണ്ട കാര്യമാണ്.
രാജിമോഹം നടപ്പില്ല എന്ന് അദ്ദേഹം പരിഹസിച്ചുകണ്ടു. അങ്ങനെ ചെയ്യാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി, എ.കെ. ആന്റണി തുടങ്ങിയവരെപ്പോലെ ഒരു ബൂര്‍ഷ്വാ മന്ത്രിയല്ലല്ലോ ഐസക്. മന്ത്രി തോമസ് ഐസക് എന്നും അദ്ദേഹം പരിഹസിക്കുന്നു.
ബ്ലോഗിന്റെ ലിങ്ക്
Discussion about this post