”കേരളം ഒരു റിപ്പബ്ലിക്ക് അല്ല എന്നതും പിണറായി വിജയന് പ്രധാനമന്ത്രിയല്ല എന്നതും ടിപി സെന്‍കുമാറിനെ ഡിജിപിയായി തെരഞ്ഞെടുക്കാമെന്ന സുപ്രീംകോടതിവിധി കണ്ട്രോള് കമ്മീഷന് ഉത്തരവുപോലെ ഇപ്പോള്‍ ദുര്‍ബലപ്പെടുത്തുക എളുപ്പമല്ല. മുഖ്യമന്ത്രിയും സെന്‍കുമാറിനെ പുറത്താക്കാന്‍ രേഖഒരുക്കിയ പഴയആഭ്യന്ത്രസെക്രട്ടറിയായ പുതിയചീഫ്സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫീസ്വരെ പിടിപാടുള്ള ഡിജിപി ലോക്നാഥ്ബെഹ്റയും നീതി പുനഃസ്ഥാപിക്കുതിനോട് എങ്ങനെ ഒത്തുപോകും എന്നാണ് കാണാനിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ഫയലുകളില്‍ കൃത്രിമംകാണിച്ചത് പുനപരിശോധിക്കണമെന്നും രമണ്‍ ശ്രീവാസ്തവ പൊലീസ്സേനയുടെ ഉപദേശകപദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും നിലപാടുള്ള ആളാണ ടിപി സെന്‍കുമാര്‍. അദ്ദേഹത്തെ ഡിജിപിയായി ഒരുദിവസമെങ്കിലും സഹിക്കാന്‍ പിണറായിവിജയന് പ്രയാസവുമാണ്.”
ടിപി സെന്‍കുമാര്‍ ഡിജിപിയായി നിയമിക്കണമെന്ന സുപ്രിം കോടതി ഉത്തരവിനോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷ ചിന്തകനും മാധ്യമപ്രവര്‍ത്തകനുമായി അപ്പുകുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗഴുത്ത്. പരമോന്നത കോടതികളും, കേരള മുഖ്യമന്ത്രിയും എന്ന തലക്കെട്ടിലാണ് ലേഖനം.
‘വിധി പരമോന്നത കോടതിയുടേതാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി അന്തസ്സായി അതങ്ങു നടപ്പാക്കുമെന്നല്ല പക്ഷേ ഉടനെ പ്രതികരിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമപരമായകാര്യങ്ങള് പരിശോധിക്കാനുള്ള അവകാശംസുപ്രീംകോടതിക്കുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന നടപടികള്‍ സര്ക്കാര്കൈക്കൊള്ളുമെന്നുമാണ്. അളന്നുംതൂക്കിയുമുള്ള ആ വാക്കുകളിലെ സന്ദേശം അദ്ദേഹത്തെ അടുത്തറിയുന്നവരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. സുപ്രീംകോടതിവിധിയെ നിയമപരമായ പഴുതുകള്‍ ഉപയോഗിച്ച് പരാജയപ്പെടുത്തുമോ എന്ന ആശങ്ക അവര്‍ക്കുണ്ടായതില്‍ തെറ്റുപറയാനാവില്ല. സര്‍ക്കാരിനെ തൊപ്പിയിടിയിച്ച ഡിജിപിയോട് അത്രത എളുപ്പത്തില്‍ സമരസപ്പെടുന്ന ആളല്ല മുഖ്യമന്ത്രി.’- എന്നിങ്ങനെയാണ് അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ വിലയിരുത്തല്‍.
താന്‍ തീരുമാനിക്കുന്നതും ചെയ്യുതും ശരിയെന്നുമാത്രം വിശ്വസിക്കുന്ന ഒരു ഏകാധിപതി മുഖ്യമന്ത്രിയായ പിണറായിയില്‍ കുടിപാര്ക്കുന്നുണ്ടെന്നതാണ് പ്രശ്നമെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.
”ടിപി ചന്ദ്രശേഖരന് വധക്കേസില്ഗൂഢാലോചന നടത്തിയതിന് പി.ജയരാജന് അടക്കം ഉന്നതരെ കേസില്‍പെടുത്താന്‍ അന്ന് സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ ശ്രമിച്ചെന്ന വൈരാഗ്യവും പകയുമാണ് മുഖ്യമന്ത്രിയായ പിണറായിവിജയനെ ഭരിച്ചത്. സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ബിജെപി താവളം ലാക്കാക്കുകയാണെന്നും നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി അവഹേളിച്ചതാണ്. ഒരുദിവസത്തേക്കുപോലും അങ്ങനെ ഒരാളെ തന്റെ കീഴില്‍ ഡിജിപിയായി നിലനിര്‍ത്താന്‍ സുപ്രീംകോടതിയല്ല ദൈവം തമ്പുരാന് പറഞ്ഞാലും ഭരിക്കാന്‍ മനസ്സുള്ളആളല്ല പിണറായി വിജയന്.
ഞാനാണ് പാര്‍ട്ടിയെന്ന് ധരിച്ച് പതിനെട്ടുവര്‍ഷം സിപിഎമ്മിനെ ഭരിച്ച് അതിലുംവലിയ അഹംബോധത്തിലാണ് മുഖ്യമന്ത്രിപദത്തില്തുടരുന്നത്. ”
അപ്പുക്കുട്ടന് വള്ളിക്കുന്ന് ബ്ലോഗില്‍
നിയമമന്ത്രി എ.കെ ബാലന്റെ വകുപ്പാണ് കേസ് ആര് എങ്ങനെ കോടതിയില്കൈകാര്യംചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. പകരം പൊലീസ് മേധാവി ലോക്നാഥ്ബെഹ്റയാണ് സെന്‍കുമാറിന്റെ കേസില്‍ ഇടപെട്ടത്. ലക്ഷങ്ങള്‍ പ്രതിഫലം പററുന്ന ഹരീഷ് ്സാല്വെയെയാണ് കേസുവാദിക്കാന്‍ സുപ്രീംകോടതിയില്‍ ഏര്‍പ്പാടാക്കിയത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി ബെഹ്റ സാല്‍വെയെ ഏര്‍പ്പാടാക്കുകയായിരുന്നു. കേരളഹൈക്കോടതിയില്‍ പിണറായി വിജയനുവേണ്ടി ലാവ്ലിന് കേസില്ഹാജരാകാന് വന്നതായിരുന്നു സാല്‍വെ. ചീഫ്സെക്രട്ടറി നളിനിനെറേറായും ബെഹ്റയും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ദില്ലിയില്‍ തങ്ങിയാണ് കേസ് നടത്തിയത്. വാദത്തിനിടെ വന്ന സൂചനകള്‍ വച്ച് സെന്‍കുമാറിന്റെ പുനര്‍ നിയമനം നേരിടാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ ഒരു പൊലീസ് ഉപദേഷ്ടാവായി പെട്ടെന്നു നിയോഗിച്ചതും ഈ അടിയന്തര സാഹചര്യംകൊണ്ടാണ്-അപ്പുക്കുട്ടന് വള്ളിക്കുന്ന് എഴുതുന്നു.
ആഭ്യന്തരവകുപ്പിന്റെ ഫയലുകളില്‍ കൃത്രിമംകാണിച്ചത് പുനപരിശോധിക്കണമെന്നും രമണ്‍ ശ്രീവാസ്തവ പൊലീസ്സേനയുടെ ഉപദേശകപദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും നിലപാടുള്ള ആളാണ ടിപി സെന്‍കുമാര്‍. അദ്ദേഹത്തെ ഡിജിപിയായി ഒരുദിവസമെങ്കിലും സഹിക്കാന്‍ പിണറായിവിജയന് പ്രയാസമാണെന്നും അപ്പുക്കുട്ടന് വള്ളിക്കുന്ന് എഴുതുന്നു
ബ്ലോഗിന്റെ പൂര്‍ണരൂപം-
Discussion about this post