പാര്‍ട്ടിയില്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെജ്രിവാള്‍. ചര്‍ച്ചക്ക് തയ്യാറാണെന്ന് കെജ്രിവാളിനെ താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച നടത്താന്‍ കെജ്രിവാള്‍ ഇതുവരെ മുന്നോട്ട് വന്നിരുന്നില്ല. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവെയ്ക്കാമെന്നും പ്രശാന്ത് ഭൂഷണന്‍ പറഞ്ഞു.
ജനങ്ങള്‍ക്കിപ്പോള്‍ പാര്‍ട്ടിയുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയിലെ ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ് . പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗം പരാജയപ്പെട്ടിരുന്നു .ഈ സാഹചര്യത്തില്‍ നാളെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പരസ്യ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
പ്രശാന്ത് ഭൂഷണിനെതിരെയും യോഗേന്ദ്ര യാദവിനെതിരെയും ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് ഇന്ന് പരസ്യമായി രംഗത്തെത്തിയിരുന്നു. വിമതരായി നില്‍ക്കുന്ന ഇരുവരും പാര്‍ട്ടി വിട്ടുപോകണമെന്ന് കുമാര്‍ ബിശ്വാസ് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ കുഴപ്പമുണ്ടാക്കാന്‍ പുറത്തുനിന്നുള്ളവര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് ആപ്പ് നേതാവ് സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരും രണ്ട് പേരും തങ്ങളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് സഞ്ജയ് പറഞ്ഞു.
Leave a Comment