ഡല്‍ഹി: മുന്‍രാഷ്ട്രപതി കെ ആര് നാരായണന്റെ പേരില്‍ പള്ളിയില്‍ കല്ലറ. ഡല്‍ഹിയിലെ സിഎന്‍ഐ പള്ളിയിലാണ് കല്ലറ. യുമുനയുടെ തീരത്താണ് കെ ഐര് നാരായണന് അന്ത്യവിശ്രമം കൊള്ളുന്നത്.
2005-ല്‍ മുന്‍ രാഷ്ട്രപതിയുടെ ഭൗതീകശരീരം ദഹിപ്പിക്കുകയായിരുന്നു. ഇതിന് പുറമെയാണ് പള്ളിയില്‍ കല്ലറ സ്ഥാപിച്ചിരിക്കുന്നത്.
യമുനയുടെ തീരത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥലിലാണ് കെ ആര് നാരയണന് അന്ത്യവിശ്രമം കൊള്ളുന്നത്. കെ ആര് നാരായണന്റെ താല്പര്യപ്രകാരം ശാന്തിഗിരിയിലെ സന്ന്യാസിമാരുടെ നേതൃത്വത്തിലായിരുന്നു സംസ്കരിച്ചത്. 2005- നവംബറിലായിരുന്നു മലയാളികളുടെ അഭിമാനമായ കെ ആര് നാരായണന് അന്തരിച്ചത്. എന്നാല്‍ രാഷ്ട്രീയ സ്മൃതി സ്ഥലിലല്ല കെ ആര് നാരായണന് അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് ക്രൈസ്തവസഭകളുടെ നിലപാട്. ഡല്‍ഹി നഗരത്തിലെ ക്രൈസ്തവ സിമിത്തേരിയിലുള്ള ഈ കല്ലറ അദ്ദേഹത്തിന്റെതാണെന്ന വാദം അവര്‍ ഉയര്‍ത്തുന്നു.
ക്രിസ്തുമത വിശ്വാസികള്‍ക്ക് മാത്രമേ പ്രവേശനമുള്ളു എന്ന് പള്ളിയുടെ പ്രവേശനകവാടത്തില്‍ എഴുതി വച്ചിട്ടുണ്ട്. മാമ്മോദീസ മുങ്ങിയവരെ മാത്രം അടക്കം ചെയ്യുകയുള്ളു എന്നാണ് പള്ളി അധികാരികളും വ്യക്തമാക്കുന്നത്. എന്നാല്‍ എന്നാണ് കെ ആര് നാരായണന് മാമ്മോദീസ മുങ്ങിയതെന്നാണ് വ്യക്തമാകാത്തത്. അതോ ആരുടെയെങ്കിലും താല്പര്യപ്രകാരമാണോ ഇത് ഉയര്‍ന്നിരിക്കുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ചോദ്യം.
Discussion about this post