തിരുവനന്തപുരം; കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്‍ പരിഗണിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്കാന് ആവില്ലെന്ന് സുപ്രീംകോടതി. ഇത്തരം ഒരു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.
കോടിയുടെ ഉത്തരവ് മറികടക്കാനായി വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന്ന നടപടി കോടതി അലക്ഷ്യ നടപടി ആണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍ പിടിച്ച് വച്ചിരിക്കുന്ന ബില്‍ പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യമോ, കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യമോ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വാദത്തിനിടെ അഭിഭാഷകരെയും കോടതി വിമര്‍ശിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് ചില അഭിഭാഷകര്‍ തോന്നുന്നതെല്ലാം വിളിച്ച് പറയുന്നു. സുപ്രീം കോടതിയെ മുന്‍പില്ലാത്ത വിധം നശിപ്പിക്കുകയാണ് ഇവരെന്നും കോടതി പറഞ്ഞു. കോടതി ഉണ്ടെങ്കിലെ അഭിഭആഷകര് ഉള്ളു എന്ന കാര്യം ഓര്‍ക്കണമെന്നും കോടതി വിമര്‍ശിച്ചു.
പ്രവേശനം ക്രമപ്പെടുത്തുന്നതിനുള്ള ബില്‍ ഒപ്പിടാതെ പിടിച്ച് വച്ചിരുന്നുഭരണഘടന ഗവര്‍ണര്‍ക്ക് നല്കുന്ന പ്രത്യേക അതികാരം ഉപയോഗിച്ചാണ് നടപടി.
Discussion about this post