തിരുവനന്തപുരം∙ പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്ന് സംസ്ഥാനം കൈപ്പറ്റുന്ന അധിക നികുതി ഒരു ഭാഗം കുറയ്ക്കാന്‍ മന്ത്രി സഭാ തീരുമാനം. നികുതി കുറയ്ക്കല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാവുമെന്ന് ധനമന്ത്രി മുന്‍പേ അറിയിച്ചിരുന്നു.
പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.
Discussion about this post