തിരുവനന്തപുരം: സംസ്ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്തിയതോടെ കേരളത്തിൽ ഇന്ധന വിലയിൽ ഒരു രൂപയുടെ കുറവ്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേന്ദ്ര സർക്കാർ വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുന്ന മുറയ്ക്കു സംസ്ഥാനം ഈ ഇളവു പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കിയിരുന്ന നികുതി.
ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വൻ വർധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നത്.
Discussion about this post