ഡല്‍ഹി: ഇന്ധന വില ഒരു വര്‍ഷത്തേക്ക് കൂട്ടാതിരിക്കാനുള്ള നടപടികളുമായ് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമെന്ന് സൂചന. ഇതുമായ് ബന്ധപ്പെട്ട യോഗം കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ നേതൃത്വത്തില്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് ( ഒ.എന്‍.ജി.സി) യുമായി സഹകരിച്ചാണ് ഇന്ധനവില നിയന്ത്രിക്കാനെരുങ്ങുന്നത്.
ഒരു സാമ്പത്തിക വര്‍ഷത്തേക്ക് വിലവര്‍ധിപ്പിക്കാതെ അന്താരാഷ്ട്ര വിലയിലും താഴെ പെട്രോളും ഡീസലും വില്ക്കാന് കേന്ദ്രം ഒഎന്‍ജിസിയോട് ആവശ്യപ്പെട്ടേക്കും. രാജ്യത്തെ 20 ശതമാനം ഇന്ധന വിതരണം ഒഎന്‍ജിസി വഴിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് തുടങ്ങിയ എണ്ണക്കമ്പനികള്‍ ഒഎന്‍ജിസിയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ട്. അതേസമയം വിലനിയന്ത്രിച്ചു നിര്‍ത്താന്‍ വലിയൊരുതുക ഒഎന്‍ജിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്‍െ പദ്ധതിയില്‍ പക്ഷെ മറ്റൊരു കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് പങ്കാളിയല്ല. അതേസമയം പെട്രോളിയം വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. കൃത്യസമയത്ത് ഇക്കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സൂചന.
Discussion about this post