ഡല്‍ഹി: സ്വിസ് ബാങ്കുകളില്‍ അവകാശികളില്ലാതെ ഇന്ത്യാക്കാരുടേതെന്ന് കരുതുന്ന 300 കോടിയുടെ സമ്പാദ്യം . തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. കൃത്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ ഈ തുക കൈമാറുമെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്.
ആകെയുള്ള 3500 നിഷ്ക്രിയ അക്കൗണ്ടുകളാണ് സ്വിസ് ബാങ്ക് പുറത്തുവിട്ടത്. ഇതില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യാക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ സമ്പാദ്യമെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും സ്വിസ് അധികൃതര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് കണക്കുകല് വ്യ്കതമാക്കുന്നത്. ഓംബുഡ്സ്മാന് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മുന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2015 ല്‍ പുറത്തുവിട്ട പട്ടികയിലും ഈ വിവരങ്ങള്‍ ഉണ്ടായിരുന്നു.
Discussion about this post