മീശ നോവല്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദത്തെ തുടര്‍ന്ന് കൃതി പിന്‍വലിച്ചത് മാന്യതയാണെങ്കിലും ഇത്തരത്തില്‍ അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്ക്കാരിക കേരളത്തിന് ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി നടേശന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആവിഷ്ക്കാര സ്വാതന്ത്ര്യം നാടിന് അത്യന്താപേക്ഷിതമാണ്. പക്ഷെ അത്തരത്തിലുള്ള പ്രസ്താവനകളും സര്ഗ്ഗസൃഷ്ടികളും നടത്തുമ്പോള്‍ അത് അന്യരുടെ വികാരങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമാകരുതെന്നും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
എസ് ഹരീഷ് മാതൃഭൂമിയില്‍ എഴുതിയ നോവല്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള നോവലിലെ പരാമര്‍ശമാണ് വലിയ പ്രതിഷേധത്തിന് വഴിവച്ചത്. നോവല്‍ പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം നേതാവ് എംഎ ബേബി, ജി സുധാകരന് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു
Discussion about this post