പ്രധാനമന്ത്രിയുടെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാകാന്‍ ഒഡീഷ സര്‍ക്കാരിനോട് മോദി ആവശ്യപ്പെട്ടു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനോട് ഒഡീഷയിലെ ജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനാണ് മോദി ആവശ്യപ്പെട്ടത്. ഒഡീഷയിലെ താല്‍ച്ചറില്‍ കല്‍ക്കരിയുപയോഗിച്ച് വാതകം സൃഷ്ടിക്കുന്ന ഫാക്ടറിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെപ്റ്റംബര്‍ 23, ഞായറാഴ്ചയാണ് ആയുഷ്മാന്‍ പദ്ധതിക്ക് തുടക്കം കുറിക്കുക. ഈ പദ്ധതിയുപയോഗിച്ച് 10 കോടിയിലധികം ദരിദ്ര കുടുംബങ്ങള്‍ക്ക് 5 ലക്ഷത്തിലധികം വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാകും.
ഇതിന് മുമ്പുണ്ടായിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. കേന്ദ്രം ഒരു രൂപ നല്കിയാല് അത് ലഭിക്കേണ്ടയാള്‍ക്ക് ആകെ 15 പൈസമായിരിക്കും ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്നത്തെ സര്‍ക്കാരിന് പ്രശ്നം എന്തായിരുന്നു എന്ന് അറിയാമായിരുന്നെന്നും എന്നാല്‍ അവര്‍ക്ക് അത് പരിഹരിക്കാനുള്ള മാര്‍ഗം എന്താണെന്ന് അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ പണം ലഭിക്കേണ്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പണം എത്തിക്കുകയാണ്.
Discussion about this post