ശബരിമലയിലെ യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിയിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തം . ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോഗ്രസീവ് മുസ്ലീം വുമന്‍സ് ഫോറം അധ്യക്ഷ വി.പി സുഹറ പറഞ്ഞു . ഇതിനായി മറ്റു സംഘടനകളുടെയും , രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന് സുഹറ പ്രതീക്ഷ പ്രകടിപ്പിച്ചു .
മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീയെ മാറ്റി നിര്ത്തനാകിലെന്നും സുഹറ പറയുന്നു . കേരളത്തിലെ മുസ്ലീം പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ അനുഭവിക്കുന്നത് . ഇതിനൊരു അറുതി വരുത്തുവാന്‍ സുപ്രീംകോടതിയെ സമീപിക്കും .
Discussion about this post