ഇന്ധനവില പിടിച്ചു നിറുത്താന്‍ വിപണനരീതി മാറ്റണമെന്ന് എണ്ണ ഉത്പാദക രാജ്യങ്ങളോടും വിദേശകമ്പനികളോടും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു . പ്രാദേശിക കറന്‍സികള്‍ക്ക് അടിയന്തര ആശ്വാസം ലഭിക്കുന്ന തരത്തില്‍ പണമിടപാടുകളുടെ നടപടിക്രമങ്ങള്‍ പുനപരിശോധിക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു .
എണ്ണ വില വര്‍ദ്ധനവ് പല മേഖലകളിലും വിഭവദാരിദ്രം ഉള്‍പ്പടെ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് .രൂപയുടെ വിലയിടിവ് നേരിടാന്‍ എണ്ണവില സ്വീകരിക്കുന്ന രീതി മാറ്റണം . 80 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ . വിലകയറ്റം ഇന്ത്യന്‍ രൂപയെ ദുര്‍ബലപ്പെടുത്തി . ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ ഉത്പാദകരാജ്യങ്ങളുടെ മികച്ച സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .
ഉത്പാദകാര്ക്കും , ഉപഭോക്താക്കള്‍ക്കും പങ്കാളിത്തമുള്ള വിപണനരീതി വേണമെന്നും , വികസ്വരരാജ്യങ്ങളില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിക്ഷേപം നടത്തണമെന്നും , സാങ്കേതികവിദ്യ കൈമാറണമെന്നും എണ്ണ ഉത്പാദന രാഷ്ട്രങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു .
ഉയര്‍ന്ന അസംസ്കൃത എണ്ണവില ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഇന്ധനവില റെക്കോര്‍ഡ് വളര്‍ച്ചയിലെത്തിയത് സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രി യോഗത്തില്‍ ഉന്നയിച്ചു .
നീതി ആയോഗ് സംഘടിപ്പിച്ച യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികളും പങ്കാളികളായി .
Discussion about this post