ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത് . രാവിലെ 11മണിക്കാണ് യോഗം.
ഡി.ജി.പി ലോക്നാഥ് ബെഹ്റ, ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനില്‍കാന്ത്, ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാര്‍, ഐ.ജി മനോജ് എബ്രഹാം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എസ്.പിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ൈകക്കൊണ്ട നടപടികള്‍, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍നടപടികള്‍, രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തേക്കും.
Discussion about this post