മിശ്ര വിവാഹത്തെ കുറിച്ചുള്ള പ്രസ്താവനയില്‍ ഇടുക്കി അതിരൂപത ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന ദുരുദ്ദേശപരമായിരുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു.
ക്രിസ്തുമതത്തില്‍ മിശ്രവിവാഹം വ്യാപകമാണെന്നും, എസ്എന്‍ഡിപി പോലുള്ള സമുാദയത്തില് പെടുന്നവര്‍ ക്രിസ്തുമതത്തില്‍ പെട്ട പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുകയാണെന്നും ആയിരുന്നു ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്.
ഇതേ തുടര്‍ന്ന് ബിഷപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്ന് കെസിബിസിയും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കി. ഇതേ തുടര്‍ന്നായിരുന്നു ഇന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദപ്രകടനം നടത്തിയത്.
ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
Discussion about this post