അലോക് വര്‍മ്മയുടെ പിന്‍ഗാമിയായി സിബിഐയുടെ പുതിയ മേധാവിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട കൂടിയാലോചനകളില്‍ . കേന്ദ്ര പേര്‍സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയം സിബിഐ ഡയറക്ടര്‍ക്കായി 10 പേരുടെ ചുരുക്കപ്പട്ടിക തയ്യറാക്കിയാതായിട്ടാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് . ഇതില്‍ നിന്നും കേരള ഡിജിപി ലോകനാഥ് ബെഹറയെ ഒഴിവാക്കിയതായിട്ടും സൂചനകളുണ്ട് .
1983 നും 85 വരെയും ബാച്ചിലുള്ള ഓഫീസര്‍മാരാണ് പരിഗണനയില്‍ ഉള്ളത് . പട്ടികയില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത് മുംബൈ പോലീസ് കമ്മീഷണര്‍ സുബോധ് കുമാര്‍ ജയ്സ്വാള്‍ . ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് എന്നിവര്‍ക്കാണ് . സുബോധ്കുമാര്‍ ജയ്സ്വാള്‍ മുന്‍പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയില്‍ പ്രവര്‍ത്തിച്ചിരുന്നു . കൂടാതെ ക്യാബിനറ്റ് സെക്രട്രിയേറ്റില്‍ അഡീഷ്ണല്‍ സെക്രടറിയായിട്ടും സേവനമനുഷ്ടിച്ചിട്ടുണ്ട് .
ആഭ്യന്തരമന്ത്രാലയത്തിലെ ആഭ്യന്തരസുരക്ഷ വിഭാഗം സ്പെഷല്‍ സെക്രട്ടറി റിന മിത്ര, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്ട്നാഗര്‍, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലഖ്താകിയ, ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് മേധാവി എ പി മഹേശ്വരി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്റ് ഫൊറന്‍സിക് സയന്‍സസ് മേധാവി എസ് ജാവേദ് അഹമ്മദ്, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രജനീകാന്ത് മിശ്ര, ഇന്ത്-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് മേധാവി എസ്.എസ് ദേസ്വാള് എന്നിങ്ങനെയുള്ള ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് .
മുന്‍പത്തെ ലിസ്റ്റില്‍ കേരള ഡിജിപി ലോകനാഥ് ബെഹെറയുടെ പേരും ഉള്‍പ്പെട്ടിരുന്നു . എന്നാല്‍ പുതിയതായി മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നും ബെഹ്റയുടെ പേര് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ് .
സീനിയോറിറ്റി , അഴിമതികേസുകളുടെ അന്വേഷണത്തിലെ പ്രാഗത്ഭ്യം , സിബിഐയിലെ മുന്‍പരിചയം , വിജിലന്‍സ് കേസുകള്‍ കാര്യം ചെയ്തുള്ള പരിചയം എന്നിങ്ങനെയുള്ള ഓരോ കാര്യങ്ങളും മന്ത്രാലയം പരിശോധിച്ച് വരികയാണ് . നിലവിലുള്ള പട്ടികയില്‍ നിന്നും മൂന്നോ നാലോ പേരുകളായിരിക്കും അന്തിമഘട്ടത്തിലേക്ക് സെലക്ഷന് കമ്മിറ്റിയുടെ മുന്‍പാകെ പേര്‍സണല്‍ മന്ത്രാലയം സമര്‍പ്പിക്കുക .
Discussion about this post