ആര് എം പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സിനിമയെടുത്ത സംവിധായകന് മൊയ്തു താഴത്തിന്റെ പാസ്പ്പോര്‍ട്ട് തടഞ്ഞുവെച്ചതായി പരാതി . തന്റെ പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വെരിഫിക്കേഷന് വന്നപ്പോള്‍ തടഞ്ഞു വെച്ചുവെന്നും . സിനിമയെടുത്തത് മുതല്‍ തനിക്ക് ഭീഷണിയുണ്ടായിരുന്നതായും മൊയ്തു താഴത്ത് ആരോപിക്കുന്നു .
പോലീസിന്റെ അന്വേഷണം വന്ന സമയത്ത് ടിപി 51 സിനിമയെടുത്ത മൊയ്തു താഴത്ത് അല്ലേയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് ചോദിക്കുകയും താങ്കളുടെ പേരില്‍ ഒരു ക്രിമിനല്‍ കേസ് ഉണ്ടെന്നും പറഞ്ഞു തിരിച്ചു അയക്കുകയുമായിരുന്നു എന്ന് മൊയ്തു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ കോടതി വെറുതെവിട്ട കേസിന്റെ പേരിലാണ് പാസ്പോര്‍ട്ട് തിരിച്ചു അയച്ചതെന്നും സിനിമയെടുത്ത വൈരാഗ്യത്തില്‍ പോലീസുകാരന് മനപ്പൂര്‍വം ചെയ്തതാണ് ഇതെന്നും മൊയ്തു ആരോപിച്ചു .
ഈ മാസം 25 നു ഗള്‍ഫില്‍ ആല്‍ബം ഷോ ചെയ്യുന്നതുമായി സംബന്ധിച്ച യാത്രയ്ക്ക് വേണ്ടിയായിരുന്നു പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയത് . പാസ്പോര്‍ട്ട് ലഭിക്കാത്തത് മൂലം തന്റെ ഷോ മുടങ്ങുന്ന കാര്യങ്ങളിലേക്കാണ് പോകുന്നതെന്നും മൊയ്തു പറയുന്നു .
Discussion about this post