ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 600 കിലോമീറ്റര്‍ നീളമുള്ള ഗംഗ എക്സ്പ്രസ് വേ നിര്‍മ്മിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയ്ക്കിടെ വിളിച്ച് ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമറിയിച്ചത്.
പ്രയാഗ്രാജിനെ പടിഞ്ഞാറന്‍ ജില്ലകളുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് ഗംഗ എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നത്. മീറട്ടില് നിന്നും തുടങ്ങി പ്രയാഗ്രാജിലാണ് എക്സ്പ്രസ് വേ അവസാനിക്കുക. അംറോഹ, ബുലന്ദ്ഷഹര്‍, ബദൗന്‍, ഷാഹ്ജാന്‍പൂര്‍, ഫാറുഖാബാദ്, ഹര്‍ദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ് എന്നിവടങ്ങളിലൂടെ എക്സ്പ്രസ് വേ കടന്ന് പോകും. എക്സ്പ്രസ് വേയുടെ നിര്‍മ്മാണത്തിനായ 6,556 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. എക്സ്പ്രസ് വേയില്‍ നാല് മുതല്‍ ആറ് വരി വരെയുണ്ടാകും. ഇതിന്റെ നിര്‍മ്മാണത്തിനായി ഏകദേശം 36,000 കോടി രൂപയാണ് ചിലവ് വരിക.
Discussion about this post