പുതിയ സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന സെലക്ഷന് കമ്മിറ്റി ഇന്ന് യോഗം ചേരുന്നതായിരിക്കും. ജനുവരി 24ന് നടന്ന യോഗത്തിന് ശേഷം ഇന്നാണ് മറ്റൊരു യോഗം തീരുമാനിച്ചിരിക്കുന്നത്. ജനുവരി 24ലെ യോഗത്തില്‍ പുതിയ സി.ബി.ഐ ഡയറക്ടറുടെ നിയമനം നടന്നിരുന്നില്ല. കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ്.
സി.ബി.ഐ ഡയറക്ടര്‍ പദവിയിലേക്ക് വരാന്‍ അര്‍ഹതയുള്ള 70 മുതല്‍ 80 വരെ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.
ജനുവരി 10ന് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറിയതില്‍ പിന്നെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലെ സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി എം.നാഗേശ്വര റാവുവാണ് സ്ഥാനമേറ്റിരിക്കുന്നത്.
Discussion about this post