കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. ബംഗാള്‍ മുഖ്യമന്ത്രി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. കമ്മീഷണര്‍ക്കെതിരെ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.
കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരെ റെയ്ഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യഗസ്ഥരെ തടഞ്ഞതിന് ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളില്‍ ധര്‍ണ്ണ നടത്തയിരുന്നു. ഇതില്‍ രാജീവ് കുമാറും മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
Discussion about this post