കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്സുമാര്‍ പണിമുടക്കുന്നു.ഡോക്്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപിച്ചാണ് മെഡിക്കല്‍ കോളേജില്‍ അഞ്ഞൂറോളം വരുന്ന നഴ്സുമാര്‍ പണിമുടക്ക് നടത്തുന്നത്.
ശാസ്ത്രക്രിയ ടേബിളില്‍ ട്രേ വച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്.രോഗിയുടെ ദേഹത്ത് ട്രേ വച്ചുവെന്നാരോപിച്ചാണ് ഡോക്ടറുടെ നടപടി.തുടര്‍ന്ന് ഡോക്ടര്‍ നഴ്സിനെ ഒഴിഞ്ഞു കിടന്ന ബെഡില്‍ കിടത്തുകയും ട്രേ അവരുടെ ദേഹത്ത് വയ്ക്കുകയും ചെയ്തതായി നഴ്സുമാര്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം നഴ്സിനെ ഇത്തരത്തില്‍ മാനസികമായി പീഡിപ്പിച്ചു.
എന്നാല്‍ നഴ്സ് ട്രേ ടേബിളില്‍ ആണ് വച്ചതെന്നാണ് സമരം ചെയ്യുന്ന നഴ്സുമാര്‍ പറയുന്നത്.ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നഴ്സുമാരുടെ ആവശ്യം
Discussion about this post