ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വസന്തകുമാറിന്റെ വീട്ടിലെത്തി കുടുംബംഗങ്ങളെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയാന്‍ മടിക്കരുതെന്നും സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ അമ്മയോട് പറഞ്ഞു.
വസന്തകുമാറിന്റെ സഹോദരനോടും മറ്റു കുടുംബാംഗങ്ങളോടും ഏറെ നേരം സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന് വി വി വസന്തകുമാറിന്റെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.
Discussion about this post