പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്കിയ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകള്‍ ഇന്ത്യ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ ആക്രമിച്ചത് . ഭീകരവാദി ക്യാമ്പുകള്‍ക്ക് മുകളില്‍ അഗ്നിവര്ഷിച്ചത് ഇന്ത്യയുടെ മിറാഷ് 2000 പോര് വിമാനങ്ങള്‍ ആയിരുന്നു .
അതിനാല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം മിറാഷ് ആയിരുന്നു . അതാണ് അജ്മീരിലെ ഈ ദമ്പതികള്‍ക്ക് തങ്ങള്‍ക്ക് പുതുതായി ജനിച്ച കുട്ടിക്ക് മിറാഷ് എന്നി പേരിടാന്‍ അധികം ആലോചന ആവശ്യമില്ലായിരുന്നു .
അജ്മീരിലെ എസ് എസ് റാത്തോര്‍ ആണ് തങ്ങളുടെ നവജാത ശിശുവിന് മിറാഷ് റാത്തോര്‍ എന്ന് പേരിട്ടത് .
ബാലകോട്ടിലെ ഭീകരവാദി ക്യാമ്പുകള്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ത്തതിന്റെ സ്മരണയ്ക്കാണ് മകന് ഈ പേര് നല്‍കിയത് . മകന് വളര്‍ന്നു വലുതാകുമ്പോള്‍ സുരക്ഷാസേനയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാത്തോര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .
Discussion about this post