പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വാഗാ അതിര്‍ത്തിയില്‍ രാജ്യഭിമാനികളായ ആയിരങ്ങളെ സാക്ഷിയാക്കി അഭിനന്ദ് സ്വരാജ്യത്തേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ നയതന്ത്രനീക്കത്തിന്റെ വലിയ വിജയമായാണ് ഈ കൈമാറ്റം വിലയിരുത്തപ്പെടുന്നത്.വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യനാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിനന്ദനെ സ്വീകരിച്ചത്.
വാഗാ അതിർത്തി ചെക്ക് പോസ്റ്റിൽ ആരോഗ്യ പരിശോധനകൾക്ക് ശേഷം റെഡ് ക്രോസിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദിനെ ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ കൈമാറിയത്.
നിശ്ചയിച്ച സമായത്തിനപ്പുറം അഭിനന്ദന്റെ കൈമാറ്റം വൈകുകയായിരുന്നു. രണ്ട് തവണ അഭിനന്ദനെ കൈമാറുന്ന സമയം പാക് സൈന്യം മാറ്റിയിരുന്നു .
വ്യോമസേന , കരസേന വിഭാഗം എന്നിവര്‍ വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. വലിയ ജനാവലിയാണ് വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. പാക് വിരുദ്ധ മുദ്രാവാക്യങ്ങളും ആള്‍ക്കൂട്ടം മുഴക്കി.അഭിനന്ദന്റെ മതാപിതാക്കളും വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. നേരത്തെ കസ്റ്റംസ് ഓഫിസില്‍ എത്തിച്ച് പാക് അധികൃതര്‍ നടപടി ക്രമങ്ങള്‍ നടത്തി. അഭിനന്ദന്റെ ആരോഗ്യ നില ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു.
പാക് പിടിയിലായതിന്റെ മൂന്നാം ദിവസം അഭിനന്ദനെ രാജ്യത്ത് തിരച്ചെത്തിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് കൈമാറ്റം ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. പാക്കിസ്ഥാന് ഭീകരരാഷ്ട്രമെന്ന വസ്തുത ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നതും നേട്ടമായി.
വാഗാ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയില്‍ ആണ് പാക് സൈന്യം അഭിനന്ദനെ വാഗാ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അഭിനന്ദനെ കൈമാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പാക്കിസ്ഥാന് വൈകിപ്പിക്കുകയായിരുന്നു.
സമാധാനത്തിനുവേണ്ടിയുള്ള പാക്ക് ശ്രമമായി പാക്കിസ്ഥാന് അവസരത്തെ മുതലെടുക്കാന്‍ ശ്രമിക്കുമ്പോഴും പാക് വാദത്തെ പാടെ അവഗണിക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. ജനീവ കരാര്‍ പ്രകാരമുള്ള സാധാരണ നടപടിയായിട്ടും ഇന്ത്യയുടെ നയതന്ത്ര വിജയമായിട്ടും മാത്രമാണ് ഇന്ത്യ സംഭവത്തെ കാണുന്നത്. ബാലാക്കോട്ട് ജെയ്ഷെ ഭീകരകേന്ദ്രത്തിന് നേരെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു . പാക് യുദ്ധവിമാനങ്ങള്‍ക്കു നേരെ നടത്തിയ പ്രത്യാക്രമണത്തിനിടെയാണ് അഭിനന്ദന് വര്ദ്ധമാന് പാക്ക് പിടിയിലാകുന്നത്.
Discussion about this post