പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്ക്ക് 110 കോടി രൂപ സംഭാവന നല്കാന് തയ്യാറായി ഗവേഷകന് .
രാജസ്ഥാനിലെ കോട്ടസ്വദേശിയായ മുര്‍താസ എ ഹമീദാണ് പുല്‍വാമയില്‍ ജീവന്‍വെടിഞ്ഞ ജവാന്മാര്ക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറായിയിരിക്കുന്നത് .
സംഭാവന നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് പി.എം.ഒയ്ക്ക് ഇമെയില്‍ സന്ദേശം അയച്ചു . ജന്മനാ കാഴ്ചയില്ലാത്ത മുര്‍താസ എ ഹമീദ് കോട്ടയിലെ ഗവണ്മെന്റ് കൊമേഴ്സ് കോളേജില്‍ നിന്നും കോമേഴ്സില്‍ ബിരുദം നേടി ഇപ്പോള്‍ മുംബൈയില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി പ്രവര്‍ത്തിക്കുകയാണ് .
തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ഇമെയില്‍ മുഖാന്തരം അയക്കാന്‍ ദേശീയ ദുരിതാശ്വാസ നിധി ഡെപ്യൂട്ടി സെക്രട്ടറി അഗ്നി കുമാര്‍ ദാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുര്‍ത്താസ പറഞ്ഞു.
Discussion about this post