ബാലാകോട്ടില്‍ സ്ഥിതി ചെയ്തിരുന്ന ജയ്ഷ്-എ-മുഹമ്മദിന്റെ ഭീകരവാദ ക്യാമ്പ് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തകര്ന്നില്ലായെന്ന ചില വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വ്യോമസേന. ഭീകരക്യാമ്പില്‍ ഇന്ത്യ ബോംബ് വിജയകരമായി ഇട്ടുവെന്നും അവിടെയുണ്ടായിരുന്നവര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട് കാണുമെന്നും ഇന്ത്യന്‍ വ്യോമസേന പറഞ്ഞു.
റോയ്ട്ടേഴ്സ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഭീകരക്യാമ്പ് തകര്ക്കപ്പെട്ടില്ലായെന്ന് പറഞ്ഞിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്സ് എന്ന സ്വകാര്യ ഉപഗ്രഹ പ്രവര്‍ത്തന കമ്പനി പുറത്ത് വിട്ട ചില ഉപഗ്രഹ ചിത്രങ്ങള്‍ റോയ്ട്ടേഴ്സ് പുറത്ത് വിട്ടിരുന്നു. ഇതില്‍ ഭീകരക്യാമ്പ് തകര്ക്കപ്പെട്ടില്ലായെന്നാണ് കാണിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയിട്ട ബോംബില്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രവും അതിന്റെ കൃത്യമായ സ്ഥലവും നല്കപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ വ്യോമസേന പറഞ്ഞു.
Discussion about this post