ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെളളാപ്പള്ളിയെ മത്സരിപ്പിക്കാതിരിക്കാനുള്ള സമര്‍ദ്ദം പാളിയതില്‍ സിപിഎമ്മില്‍ പിണറായി വിജയനെതിരെ അതൃപ്തി. വെള്ളാപ്പള്ളി നടേശനെ കണ്ട് തുഷാറിനെ മത്സരിപ്പിക്കാതിരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പാളിയതാണ് സിപിഎം നേതാക്കളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. എസ്എന്‍ഡിപിയെ പൂര്‍ണമായും കൂടെ നിര്‍ത്തണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെ പ്രമുഖ നേതാക്കളാരും മത്സരരംഗത്തിറങ്ങരുത് എന്നായിരുന്നു സിപിഎം നേതാക്കള്‍ വെള്ളാപ്പള്ളി നടേശനില്‍ ചെലുത്തിയ സമര്‍ദ്ദം. എന്നാല്‍ ആര്‍എസ്എസും, ബിജെപി ദേശീയ നേതൃത്വവും ശക്തമായി ഇടപെട്ടതോടെ സിപിഎം തന്ത്രം പാളുകയായിരുന്നു.
വനിതാ മതിലില്‍ എസ്എന്‍ഡിപിയെ പങ്കെടുപ്പിച്ചത് വഴി അവരുടെ തെരഞ്ഞടുപ്പ് പിന്തുണ നേടിയെടുക്കാമെന്നായിരുന്നു സിപിഎം കണക്ക് കൂട്ടല്‍. വനിതാ മതിലിന്റെ പിറ്റേന്നാള്‍ രണ്ട് യുവതികളെ ശബരിമലയില്‍ കയറ്റിയ സംഭവത്തിന് ശേഷവും വെള്ളാപ്പള്ളിയുടെ പിന്തുണ നിലനിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞു. ബിഡിജെഎസിനെ മുന്നണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും അത് ഫലം കണ്ടില്ല. ഇതോടെ എസ്എന്‍ഡിപി പിന്തുണ ഇടത് മുന്നണിയ്ക്ക് ഉറപ്പു വരുത്താനായിരുന്നു നീക്കം. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് വെള്ളാപ്പള്ളി പ്രസ്താവന നടത്തിയതോടെ പിണറായിയുടെ ദൗത്യം പകുതി വിജയിച്ചുവെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കി സമുദായ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി ശ്രമം തുടങ്ങി. ഇതോടെ ഏത് വിധേനയും ഇത് തടയിടാനായിരുന്നു ഇടത് തീരുമാനം. മുഖ്യമന്ത്രി നേരിട്ട് തന്നെ നീക്കങ്ങള്‍ നടത്തുകയും ചെയ്തു.
തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് പിന്തുണയില്ലെന്ന് വെള്ളാപ്പള്ളി നടേശന് പ്രസ്താവന ഇറക്കി. തുഷാര്‍ മത്സരിക്കുന്നെങ്കില്‍ അത് യോഗം വൈസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ ശേഷം മതിയെന്നും, തുഷാര്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്ന് വരെ വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്നാല്‍ ആര്‍എസ്എസും, ബിജെപി ദേശീയ നേതൃത്വവും ഇടപെട്ടതോടെ ചിത്രം മാറി. വെള്ളാപ്പള്ളിയുടെ എതിര്‍പ്പില്‍ അയവ് വന്നു. തുഷാര്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയായി. ഇടുക്കി, ആലത്തൂര്‍ മണ്ഡലങ്ങളിലും ബിഡിജെഎസ് പ്രവര്‍ത്തനം സജീവമാക്കി. ഇതോടെ സിപിഎമ്മിന്റെ എല്ലാ തന്ത്രവും പാളിയെന്നതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്.
ആലപ്പുഴയില്‍ പോലും എസ്എന്‍ഡിപി മനസ് കൊണ്ട് ഇടത് മുന്നണിക്കൊപ്പമില്ല എന്ന വിലയിരുത്തലാണ് സിപിഎം നേതാക്കള്‍ക്കുള്ളത്. ഫലത്തില്‍ വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താമെന്നുള്ള പിണറായിയുടെ തന്ത്രം പൊളിഞ്ഞുവെന്നും അവര്‍ വിലയിരുത്തുന്നു. ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയോടുള്ള എതിര്‍പ്പും സജീവമാണ്. ആലപ്പുഴയില്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് അടിയൊഴുക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വിജയസാധ്യതയുണ്ടെന്നാണ് എസ്എന്‍ഡിപി യൂണിയനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്‍എസ്എസ് പിന്തുണയും തുഷാറിന് ലഭിച്ചു. തുഷാര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ എസ്എന്‍ഡിപി പൂര്‍ണമായും എന്ഡിഎയ്ക്കൊപ്പമായെന്നാണ് വിലയിരുത്തല്‍. ഇതിന് വെള്ളാപ്പള്ളിയുടെ രഹസ്യ പിന്തുണയും ഉണ്ട്. ഫലത്തില്‍ ഇതുവരെ എസ്എന്‍ഡിപി പിന്തുണ ലഭിക്കാന്‍ ചെയ്ത നീക്കങ്ങളെല്ലാം പാളിയെന്നാണ് സിപിഎമ്മിനകത്ത് നിന്ന് തന്നെയുള്ള വിമര്‍ശനം.
ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ പൂര്‍ണമായും പിണക്കിയപ്പോഴും എസ്എന്‍ഡിപിയെ കൂടെ നിര്‍ത്താമെന്നായിരുന്നു പിണറായിയുമായി ബന്ധപ്പെട്ട നേതാക്കള്‍ നല്‍കിയിരുന്ന ഉറപ്പ്. ഇപ്പോള്‍ എസ്എന്‍ഡിപിയും കൈവിട്ടതോടെ കാര്യങ്ങള്‍ ഇനി എതിര് വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിണറായിയ്ക്ക് മറുപടിയുണ്ടാവില്ല. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും എതിരായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ് എന്ന മട്ടിലുള്ള സമീപനമാകും മറ്റ് വിഭാഗങ്ങളിലെ നേതാക്കന്മാര്ക്ക് ഉണ്ടാവുക. സിപിഎമ്മില്‍ അത് പൊട്ടിത്തെറിയ്ക്ക് വഴിയൊരുക്കിയേക്കാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post