തിരുവനന്തപുരം , ആലപ്പുഴ ജില്ലകളില്‍ ഇന്ന് താലനില നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു .
പത്തനംതിട്ട, കൊല്ലം , കോട്ടയം , ഇടുക്കി , എറണാകുളം , തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാനും സാധ്യതയുണ്ട് .
സുര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെ ശ്രദ്ധിക്കാനും പരമാവധി ശുദ്ധജലം കുടിക്കുക , മദ്യം , കാപ്പി , ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കാനും , അയഞ്ഞ പരുത്തി , ലൈറ്റ് കളര്‍ വസ്ത്രങ്ങള്‍ ധരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു .
Discussion about this post