പ്ലസ് വൺ പ്രവേശനത്തിന്​ പണം , സംസ്ഥാനത്തെ സ്കൂളുകളില്‍ വിജിലന്‍സ് റെയിഡ്

Published by
Brave India Desk

പ്ലസ് വൺ പ്രവേശനത്തിന്​ പണം വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളില്‍ വിജിലന്‍സ് റെയിഡ്. ‘ ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് ‘ എന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി 45 എയ്‌ഡഡ്‌ സ്കൂളുകളിലും 15ഓളം വിദ്യാഭ്യാസ ഓഫീസുകളിലും മിന്നല്‍ പരിശോധന നടന്നു.

മലപ്പുറത്തെ ഹയര്‍സെക്ന്റി ഉപഡയറക്ടറുടെ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.

ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ – എയ്‌ഡഡ്‌ സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും പിടിഎ ഫണ്ട് ,ബിൽഡിംഗ് ഫണ്ട് എന്നീപേരുകളിൽ വൻ തുകകൾ പിരിച്ചെടുക്കുന്നതായി പരാതി ഉയർന്നിരുന്നു.

എയ്‌ഡഡ്‌ സ്കൂളുകളില്‍ അധ്യാപിക-അനധ്യാപിക തസ്ഥികളിലേക്കുള്ള നിയമനങ്ങള്‍ക്കായി വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നതായും കൈക്കൂലിക്കും സ്വാധീനത്തിനും വഴിപ്പെട്ട് മുന്‍ഗണന ക്രമം തെറ്റിച്ച് നിയമനം നടത്തുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട് .

Share
Leave a Comment

Recent News