വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു.. ലൈബീരിയൻ ഫ്ളാഗുള്ള എം.എസ്.സി എൽസ3 എന്ന കാർഗോ ഷിപ്പാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന മറൈൻ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്നറുകൾ കടലിൽ വീണതിനെത്തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ കൊച്ചി തുറമുഖത്ത് കുറച്ച് ചരക്കുകൾ ഇറക്കിയ ശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതാണെന്നാണ് വിവരം.
കപ്പലിൽ 22 മുതൽ 24 വരെ ആളുകൾ ജീവനക്കാരായി ഉണ്ടായിരുന്നുവെന്നാണ് വിവരം. ജീവനക്കാരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഉപകരണങ്ങൾ കപ്പലിലേക്ക് ഹെലികോപ്റ്ററിൽ നിന്നും ഇട്ടുനൽകി.രക്ഷാപ്രവർത്തനം തുടരുകയാണ്.
തീരദേശത്തേക്ക് ഒഴുകി വരുന്ന വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ 112 – ൽ അറിയിക്കണമെന്നാണ് അറിയിപ്പ്.ഇത്തരത്തിൽ സംശയാസ്പദകരമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോകുകയോ ഇതിൽ സ്പർശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്‌നറുകൾക്കുള്ളിലെന്നാണ് പ്രാഥമിക വിവരം.
Discussion about this post