ചാരവൃത്തികേസിൽ ഉത്തർപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന് 17 ദിവസം മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നുവെന്ന് കുടുംബം. സീലംപൂർസ്വദേശിയായ മുഹമ്മദ് ഹാരൂൺ ആണ് പാകിസ്താൻ സന്ദർശിച്ചത്.
ചാരവൃത്തി, പാക് ഏജന്റുമാരുമായി ബന്ധം പുലർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹാരുൺ നിരപരാധിയാണെന്നും വിശദീകരണമില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഹാരുണിന്റെ കുടുംബം അവകാശപ്പെട്ടു.
ഇന്ത്യ പുറത്താക്കിയ പാകിസ്താൻ എംബസ്സി ഉദ്യോഗസ്ഥനായ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മുഹമ്മദ് ഹാറൂൺ. ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകാൻ തക്കവിധത്തിലുള്ള വിവരങ്ങൾ ഹാറൂൺ പാകിസ്താന് കൈമാറിയതായാണ് വിവരം
Discussion about this post