പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന് 22 ഏക്കര്‍ സ്ഥലമുണ്ടെന്നും ഇത് അളന്ന് തിരിച്ചിടുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. ഭൂമി അളന്നതിനു ശേഷം മാത്രമേ കയ്യേറ്റം ഉണ്ടായോ എന്ന് അറിയാനാകൂ. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയെന്നും എ പത്മകുമാര്‍ പറഞ്ഞു. പാഞ്ചാലിമേട് സന്ദര്‍ശിച്ച ശേഷമായിരുന്നു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.
പാഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു . പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. പാഞ്ചാലിമേട്ടിലെ കുരിശു കയ്യേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിന്രെ ഭാഗമായാണ് നിയമപരമായി വിഷയത്തെ നേരിടാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ ഒന്നിന് സര്‍ക്കാര്‍ മറുപടി ഉള്‍പ്പെടെ കോടതി പരഗണിക്കും.
Discussion about this post