വിയ്യൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽ നിന്ന് സ്മാർട്ട് ഫോണുകൾ കണ്ടെത്തി. ജില്ലാ സൂപ്രണ്ട് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് ഫോണുകളാണ് കണ്ടെത്തിയത്. ഷാഫിയുടെ ഫോണടക്കം നാല് ഫോണുകളാണ് വിയ്യൂരിൽ നിന്ന് കണ്ടെത്തിയത്. ഇതാദ്യമല്ല ഷാഫിയുടെ കൈയ്യിൽ നിന്നും ഫോൺ പിടിക്കുന്നത്. 2014 ൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുമ്പോഴും 2017 ൽ വിയ്യൂർ ജയിലിൽ കഴിയുമ്പോഴും ഫോൺ കണ്ടെത്തിയിരുന്നു.
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നിർദേശപ്രകാരമായിരുന്നു വിയ്യൂരിൽ മിന്നൽ റെയ്ഡ് നടത്തിയത്.ശനിയാഴ്ച രാവിലെ നാലുമുതൽ തുടങ്ങിയ കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ. മൂന്ന് കത്തി, മൂന്ന് മൊബൈൽ ഫോണുകൾ, സിം കാർഡ് എന്നിവ കണ്ടെടുത്തു.
ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ പിരിവിട്ട് ടെലിവിഷൻ വാങ്ങിയത് വിവാദമായിരുന്നു. റെയ്ഡിൽ ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിനാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും. സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താൻ പൊലീസിന് കൈമാറിയിട്ടുണ്ട്
Discussion about this post