ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഒരു യുദ്ധവിമാനം പോലും ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യോമസേന മേധാവി. ഗ്വാളിയോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.
ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകള്‍ ആക്രമിക്കുക എന്നതായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്. ഇന്ത്യന്‍ വ്യോമസേന അതില്‍ വിജയിച്ചു. എന്നാല്‍ ഒരു തിരിച്ചടിയ്ക്ക് ശ്രമിക്കാന്‍ പോലും പാകിസ്ഥാന് കഴിഞ്ഞില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനായ ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ ബാലാക്കോട്ട് വ്യോമാക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു.
Discussion about this post