തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗിന് പിന്നാലെ വൈദ്യുതി നിരക്കും വർദ്ധിപ്പിക്കനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ നിരക്കിൽ നിന്നും എട്ട് ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് വർദ്ധനയുണ്ടാകുക.
രണ്ട് വർഷത്തേക്കുള്ള നിരക്കുകൾ ഒരുമിച്ച് വർദ്ധിപ്പിക്കാനായിരുന്നു ആദ്യം ശുപർശ നൽകിയിരുന്നത്. എന്നാൽ ജനരോഷം ഭയന്ന് ഒരു വർഷത്തേക്ക് മാത്രം നിരക്ക് വർദ്ധിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇത് അടുത്ത വർഷവും നിരക്ക് വർദ്ധനയുണ്ടാകുമെന്ന സൂചന നൽകുന്നു. വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
Discussion about this post