ഉത്തർപ്രദേശ് മഹാരാജ്ഗഞ്ചിൽ വൈദ്യുത ആഘാതമേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 13 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ കുടുംബത്തിനും 13 ലക്ഷം രൂപ അനുവദിക്കും. ഭരേന്ദ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹാരാജ് ഗഞ്ച് ജില്ലയിലെ ഭരണാധികരളോട് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണെന്നും നിർദ്ദേശം നൽകി.
ഭരേന്ദ്രയിലെ ചിത്തി ഗ്രാമത്തിൽ പാടത്ത് ജോലി ചെയ്യുന്ന നാല് സ്ത്രീകളാണ് വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടത്. പാടത്തേക്ക് വെളളം പമ്പ് ചെയ്യുന്നതിനിടയിൽ വൈദ്യതി പ്രവഹിച്ചതാനാകാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
Discussion about this post