മഴ നൽകിയ മുറിവ് ഉണങ്ങും മുൻപ് സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. ആഘോഷങ്ങളില്ലാതെ അതിജീവനം തേടുന്ന മനുഷ്യരെയാണ് മലബാറിലടക്കം നാം കാണുന്നത്.
മലബാറിൽ ഭൂരിഭാഗം പേരുടെയും പെരുന്നാൾ ദുരിതാശ്വാസ ക്യാമ്പിലാണ്. പലരും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ്. വടക്കൻ ജില്ലകളിൽ പലയിടത്തും പളളികളിൽ വെളളം കയറിയിട്ടുണ്ട്. അതു കൊണ്ട് പെരുന്നാൾ നമസ്കാരത്തിന് മറ്റ് സ്ഥലങ്ങളിൽ സൗകര്യം ഒരുക്കും.ദുരിതാശ്വാസ ക്യാംപുകളും ഈദ് ഗാഹുകളാകും. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കും.
പുചു വസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേൽക്കുകയാണ് പതിവ്. ഇത്തവണ പ്രളയ ദുരിതത്തിലായവർക്ക് വസ്ത്രങ്ങളെത്തിക്കാനുളള പരിശ്രമത്തിലാണ്. വിപണിയിലും പെരുന്നാളിന്റെ തിരക്കുകളൊന്നും തന്നെയില്ല.
Discussion about this post