സ്വർണ്ണ വില സർവകാല റെക്കോഡിലേക്ക് കുതിക്കുന്നു. വ്യാഴാഴ്ച സ്വർണ്ണ വില വീണ്ടും ഉയർന്ന് പവന് 28,880 രൂപയായി. 160 രൂപയാണ് വർധിച്ചത്. ഗ്രാമിന് 20 രൂപ വർധിച്ചു. 3610 ആണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസവും 160 രൂപ വർധിച്ചിരുന്നു.
ഒരു മാസത്തിനുളളിൽ 3000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 25680 രൂപയായിരുന്നു സ്വർണ്ണ വില. പിന്നെ ഓരോ ദിവസവും വില ഉയർന്നു കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ നിലനിൽ്ക്കുന്ന സാമ്പത്തിക മാന്ദ്യമാണ് സ്വർണ്ണ വിലയിലെ മാറ്റത്തിന് കാരണം.
ഡോളർ രൂപ വിനിമയവും സ്വർണ്ണത്തെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കുളള ഒഴുക്ക് വർധിക്കുന്നതാണ് വില ഉയരാൻ പ്രധാനകാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ ഉത്സവ സീസൺ ആരംഭിച്ചതും സ്വർണ്ണത്തിന്റെ ആവശ്യകത കൂട്ടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
Discussion about this post