അജ്മാനിലെ ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഒരുക്കിയിരുന്നത്.
ഞായറാഴ്ച ഒമ്പതുമണിയോടെയാണ് അദ്ദേഹം എത്തിയത്. ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി ഡി ജെ എസ് നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
കൊടുങ്ങല്ലൂര്‍ സ്വദേശി നാസിൽ അബ്ജുള്ളയുടെ പരാതിയിൽ അജ്മാൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് തുഷാര്‍ കേരളത്തിൽ മടങ്ങിയെത്തിയത്.കേസുമായി ബന്ധപ്പെട്ട് നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു
Discussion about this post