പ്രധാനമന്ത്രിയുടെ 69ാം പിറന്നാൾ ദിനമാണ് ഇന്ന്. ബിജെപി നിരവധി സേവന പരിപാടികൾ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പേരിലുളള മൊബ്ലൈൽ ആപ്ലിക്കേഷൻ നമോ ആപ്പ് മുഖം മിനുക്കുകയാണ്. ടച്ച് നാവിഗേഷൻ, നമോ എക്സ്ക്ലൂസിവ് എന്നിവ ഉൾപ്പെടുത്തിയാണ് ആപ്പിന്റെ പുതിയ പതിപ്പ് ജനങ്ങളിലേക്ക് എത്തുക.
പിറന്നാൾ ദിനത്തിൽ ആപ്പിൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുളള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നമോ ആപ്പ് പരിഷ്കരിക്കുന്ന വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മോദിയുടെ റോഡിയോ പരിപാടി മൻ കി ബാത്തും ആപ്പിലൂടെ കേൾ്ക്കാം. 2015 അവതരിപ്പിച്ച നമോ ആപ്പ് 1.5 കോടിയിലധികം ആളുകൾ ഡൗൺ ലോഡ് ചെയ്തിട്ടുണ്ട്.
ബിജെപിയെയും മോദിയേയും പിന്തുണയ്ക്കുന്നവരുമായി ആശയ വിനിമയം നടത്തുന്നതിനാണ് നമോ ആപ്പ് ഒരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ബിജെപിയിലെ മറ്റ് ഉന്നത നേതാക്കളും നമോ ആപ്പിലൂടെ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് നമോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത്.പൊതു തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർ ആശയ പ്രചരണത്തിന് ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു.
Discussion about this post