പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബിഎസ് ധനോവയും കൂടിക്കാഴ്ച നടത്തി. ധനോവയ്ക്കൊപ്പമുളള ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കു വച്ചു.
‘ഇന്ത്യയുടെ മുൻ ചീഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ബിഎസ് ധനോവ (റിട്ടയേർട്ട)യെ കണ്ടു. അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി തികഞ്ഞ ധീരതയോടെ സേവനമനുഷ്ഠിച്ചു. വ്യോമസേനയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാവിയ്ക്ക് എല്ലാ വിധ ആശംകളും നേരുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
41 വർഷത്തെ സേവനത്തിന് ശേഷം സെപ്റ്റംബർ 30 നാണ് ധനോവ വിരമിച്ചത്. വ്യോമസേനയെ എല്ലായ്പ്പോഴും മുന്നിൽ നിന്ന് നയിച്ച വ്യക്തിയാണ്. ബലാക്കോട്ട് തീവ്രവാദ ക്യാമ്പിനെതിരെ വിജയകരമായി വ്യോമാക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ബിഎസ് ധനോവ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
Discussion about this post