ജമ്മുകശ്മീരിലെ കിഷ് ത്വാറിലെ തീവ്രവാദി ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷ സേന കണ്ടെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രാദേശിക പോലീസും, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഗൾ മൈതാനത്തെ ഷെറി പ്രദേശത്ത് ഒളിത്താവളം കണ്ടെത്തിയത്.
തിരച്ചിലിനിടെ ഒരു ചൈനീസ് തോക്ക്, രണ്ട് റൗണ്ടുകളുളള രണ്ട് മാഗസിനുകൾ, 27 റൗണ്ടുകളുളള ഒരു എകെ മാഗസിൻ, 8.1 കിലോഗ്രാം സ്ഫോടക വസ്തുക്കൾ, സ്ഫോടക വസ്തുക്കൾ പ്രവർത്തന ക്ഷമമാക്കാൻ ഉപയോഗിക്കുന്ന ബാറ്ററിയുളള അഞ്ച് സ്വിച്ചുകൾ എന്നിവയാണ് ഒളിത്താവളത്തിൽ നിന്ന് കണ്ടെത്തിയത്.
Discussion about this post