ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവരെല്ലാം പന്തുകൊണ്ട് തിളങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചു.
മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍. അശ്വിന്‍ എന്നിവരാണ് ബംഗ്ലാദേശിനെ തറപറ്റിച്ചത് .
43 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുള്‍ കൈസ് (6), മുഹമ്മദ് മിഥുന്‍ (13), ലിട്ടണ്‍ ദാസ് (21), മഹ്മദുള്ള (10), മെഹ്ദി ഹസന്‍ (0), തൈജുള്‍ ഇസ്ലാം (1), ഇബാദത്ത് ഹുസൈന്‍ (2) എന്നിവരാണ് പുറത്തായ താരങ്ങള്‍.
രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ മാത്രം 250 വിക്കറ്റുകള്‍ നേടാന്‍ അശ്വിനായി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്തയില്‍ പകലും രാത്രിയുമായിട്ടാണ് രണ്ടാം ടെസ്റ്റ്. ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
Leave a Comment