ഗൊരഖ്പൂർ: വിവാഹ ചടങ്ങിനിടെ വധു സ്വർണവും പണവുമായി മുങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ബാത്ത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. വധുവിന്റെ അമ്മയും മുങ്ങിയതായി ആണ് വിവരം.
തന്റെ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് 40കാരനായ കമലേഷ് കുമാർ രണ്ടാം വിവാഹത്തിന് തയ്യാറായത്. എന്നാൽ, വിവാഹത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സ്വർണാഭരണങ്ങളും പണവുമെടുത്ത് വധു കടന്നുകളഞ്ഞെന്ന വിവരം കമലേഷ് കുമാർ അറിയുന്നത്. സീതാപൂരിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലെ കർഷകനാണ് കമലേഷ് കുമാർ. വിവാഹം ഉറപ്പിക്കാന്‍ വിവാഹ ബ്രോക്കർക്ക് 30,000 രൂപ കമ്മീഷനായി നല്‍കിയിരുന്നു.
അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. കമലേഷും കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തി. പിന്നാലെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നേരത്തെ തന്നെ വരൻ നല്‍കിയിരുന്നു. വിവാഹച്ചെലവും ഇയാൾ തന്നെയാണ് വഹിച്ചിരുന്നത്.
ലോക്കൽ പോലീസ് സ്‌റ്റേഷനിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും സൗത്ത് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
Discussion about this post